2024 ജൂൺ 24-ന് ഒന്റാറിയോയിലെ പീറ്റർബറോയിൽ ദാരുണമായി മുങ്ങിമരിച്ച അലിൻ രാജ് സഞ്ജയ് കുമാറിന്റെ അവസാന കൂടി കാഴ്ച്ച സഹപാഠികളുടെയും സുഹൃത്തുക്കളുടെയും കണ്ണീരണിഞ്ഞ കനേഡിയൻ മലയാളികളുടെയും സാന്നിധ്യത്തിൽ, ജൂലൈ 9ന് ,, വൈകുന്നേരം 6:00 നും 7:30 PM നും ഇടയിൽ ഒന്റാറിയോയിലെ മാർക്കാമിലുള്ള ചാപ്പൽ റിഡ്ജ് ഫ്യൂണറൽ ഹോമിൽ നടക്കും.ഇനിയൊരു തിരിച്ചു വരവില്ലെന്നു ചൊല്ലിയവൻ കനവുകളെ ഇവിടെ ഉപേക്ഷിച്ചു കാനഡയോടു അവസാനമായി വിട പറയും .
ഒരു സ്വപ്നം ഈവിധം അവസാനിക്കുമെന്നാരെങ്കിലും നിനച്ചിരുന്നോ ! ഒരു കണ്ണീർ കണം ഇറുത്തു ഞങ്ങൾ അർപ്പിക്കുന്നു . വിട പ്രിയനേ ….