വയനാട്ടില്‍ വന്‍ ഉരുള്‍പൊട്ടല്‍ അപകടം. മേപ്പാടി മുണ്ടക്കൈയില്‍ ഉണ്ടായ ഇരട്ട ഉരുള്‍പൊട്ടലില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമായി. നാനൂറോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട് എന്നാണ് വിവരം. വൈത്തിരി താലൂക്ക്, വെള്ളേരിമല വില്ലേജ്, മേപ്പാടി പഞ്ചായത്തിലായിട്ടാണ് അപകടമുണ്ടായിരിക്കുന്നത്.
പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ആദ്യം ഉരുള്‍പൊട്ടിയത്. നാലരയോടെ വീണ്ടും ഉരുള്‍പൊട്ടലുണ്ടായി. പാലവും റോഡും തടസപ്പെട്ടതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാണ്. കനത്ത മഴയില്‍ മരങ്ങള്‍ കടപുഴകി വീണു. മേഖലയില്‍ ഇപ്പോഴും കനത്ത മഴയാണ് പെയ്യു്ുനത്. ചൂരല്‍മല-മുണ്ടക്കൈ റോഡ് പൂര്‍ണമായും ഒലിച്ചുപോയി അവസ്ഥയിലാണ്.
വയനാട്ടിലെ ഉരുൾപൊട്ടലിൽ അഗാധമായ ദുഃഖം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. രക്ഷാപ്രവർത്തനത്തിന് എല്ലാ സഹായവുമായി താനുണ്ടെന്നു പ്രധാനമന്ത്രി മുഖ്യമന്ത്രിയെ അറിയിച്ചു.