നാഷണൽ ഫെഡറേഷൻ ഓഫ് മലയാളീ അസ്സോസ്സിയേഷൻസ് ഇൻ ക്യാനഡ യുടെ പ്രസിഡന്റായി വീണ്ടും ഐക്യകണ്ഡേന ശ്രീ കുര്യൻ പ്രക്കാനത്തെ തിരഞ്ഞെടുത്തു. ക്യാനഡയിലെ വിവിധ മലയാളീ അസ്സോസ്സിയേഷനിലെ പ്രസിഡന്റ്മാർ പങ്കെടുത്ത സൂം മീറ്റിംഗിൽ ഒന്നടങ്കം ശ്രീ കുര്യൻ പ്രക്കാനത്തിന്റെ പേര് നിർദ്ദേശ്ശിച്ചതിന്റെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ വീണ്ടും തിരഞ്ഞെടുക്കുകയായിരുന്നു. നിലവിൽ അദ്ദേഹം ബ്രാംമ്റ്റൺ മലയാളി സമാജത്തിന്റ പ്രസിഡന്റും, വർഷങ്ങളായി നടത്തിവരുന്ന, നെഹ്‌റു ട്രോഫിക്ക് സമാനമായ കനേഡിയൻ വള്ളം കളിയുടെ മുഖ്യ സംഘാടകനും കൂടിയാണ്.കാനഡയിലെ ചെറുതും വലുതുമായ സംഘടനകളുടെ ഐക്യവേദിയാണ് NFMAC എന്ന കനേഡിയൻ മലയാളി പ്രസ്ഥാനം .