Categories: NEWS

ഫൊക്കാന 2024 -2026 തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി റോയ് ജോർജ് മത്സരിക്കുന്നു

ഫൊക്കാന 2024 -2026 തെരഞ്ഞെടുപ്പിൽ വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി കാനഡയിൽ നിന്നും മലയാളികൾക്കു ഏറെ സുപരിചിതനായ യുവ നേതാവ് റോയ് ജോർജ് ഡോ. കല ഷഹിയുടെ പാനലിൽ നിന്നും മത്സരിക്കുന്നു. കാനഡയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറ സാന്നിദ്ധ്യമായ റോയ് ജോർജ് ടൊറന്റോ മലയാളി സമാജത്തിന്റെ 2017 ൽ ട്രഷറർ ആയും 2019 ൽ ടി എം എസ് പ്രസിഡന്റ് ആവുകയും ,2022 ടി എം എസിന്റെ സെക്രട്ടറി പദവും അദ്ദേഹത്തെ തേടിയെത്തി .

ടൊറന്റോയിലുള്ള മലയാളി സമൂഹത്തിൽ ഏറ്റവും ജനസമ്മതനായ റോയ് ജോർജ്. 2024 ലെ ലോക കേരള സഭയിലെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധി കൂടിയായ റോയ് ജനങ്ങൾക്കിടയിൽ തോളോടു തോൾ ചേർന്നു പ്രവർത്തിക്കുന്ന ശക്തനായ നേതാവ് കൂടിയാണ് .ഫൊക്കാനയുടെ നേതൃത്വ രംഗത്ത് എത്തിയാൽ നൂതനമായ നിരവധി പ്രവർത്തനങ്ങൾ ഫൊക്കാനയ്ക്കായി നടപ്പിലാക്കുവാനും, യുവ സമൂഹത്തെ ശാക്തീകരിക്കുവാനും നിലനിർത്താനുമുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽക്കുകയും ചെയ്യുമെന്ന് റോയ് ജോർജ് പറഞ്ഞു. താൻ തിരഞ്ഞെടുക്കപ്പെട്ടാൽ ഫൊക്കാനക്ക്‌ സ്വന്തമായി ഒരു ബിൽഡിംഗ്‌ എന്ന സ്വപ്നം പൂവണിയിക്കുവാനുള്ള യജ്ഞത്തിൽ മുൻ നിര പോരാളിയാകുമെന്നും റോയ് ജോർജ്ജ് അറിയിച്ചു .

NEWS
Advertisements
ALWIN THOMAS

Recent Posts

കാനഡയിലെ ‘പുകയുന്ന’ കുന്നുകള്‍

ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള രാജ്യമാണ് കാനഡ. പര്‍വ്വതവും കുന്നുകളും അതിര്‍ത്തിയില്‍ മൂന്ന് മഹാ സമുദ്രങ്ങളും അടങ്ങിയ ലോകത്തിലെ രണ്ടാമത്തെ…

1 month ago

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം.

കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം   Visit https://www.uplift.com/find-partners/ https://www.affirm.com/ https:/ www.cheapoair.ca/flights/ www.tripsinsider.com

1 month ago