ചരിത്രം വിറങ്ങലിച്ചു നിന്ന ഉരുൾപൊട്ടലിൽ ഒറ്റപെട്ടു പോയ വയനാട് മുണ്ടകൈ ,ചൂരൽ മല നിവാസികളെ സഹായിക്കാനായി ടൊറൊന്റോ മലയാളി സമാജം ഫണ്ട് റൈസിംഗ് സംഘടിപ്പിക്കുന്നു .ഒരു രാത്രി ഇരുട്ടി വെളുത്തപ്പോൾ ഉറ്റവരും ഉടയവരും സമ്പാദ്യങ്ങളും സ്വപ്നങ്ങളും ഉരുകി ഒലിച്ചു പോയ ഒരു പറ്റം ഹത ഭാഗ്യരായ മനുഷ്യരുടെ ദുഃഖത്തിലേയ്ക്കൊരു തരി സ്വാന്തനമേകാൻ നിങ്ങൾ നൽകുന്ന ഒരു കുഞ്ഞു സംഭാവന പോലും അമൂല്യമാകും . സഹ ജീവികളെ ചേർത്തു നിർത്താൻ കനേഡിയൻ മലയാളികൾ കാണിക്കുന്ന ഔൽസുക്യം പുകൾ പെറ്റതാണല്ലോ ,ഇവിടെയും നമുക്കു ഒന്നു ചേർന്നു അപരനായി അണിചേരാം . നിങ്ങളുടെ വിലപ്പെട്ട സംഭാവനകൾ വലിയ യജ്ഞത്തിന്റെയും നിങ്ങളുടെയും വിലയും മഹത്വവും വർദ്ധിപ്പിക്കട്ടെ .