ചൊവ്വാഴ്ച നടന്ന ഇറാൻ്റെ പുതിയ പ്രസിഡൻ്റിൻ്റെ സത്യപ്രതിജ്ഞ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ഇസ്മായിൽ ഹനിയയുടെ നീക്കങ്ങൾ രഹസ്യമായി നിരീക്ഷിച്ചറിഞ്ഞ മൊസാദ് ആണ് കൃത്യത്തിനു പിന്നിലെന്നു ഇറാൻ ആരോപിച്ചു .2016-ൽ നടന്ന തെരഞ്ഞെടുപ്പിൽ ഖാലിദ് മഷാലിൻ്റെ പിൻഗാമിയായി ഹമാസിന്റെ തലവനായ അന്നു മുതൽ ഇസ്രയേലിന്റെ ഹിറ്റ് ചാർട്ടിൽ ഒന്നാമനായിരുന്നു ഇസ്മായിൽ ഹനിയ .ഇറാൻ്റെ പുതിയ പ്രസിഡൻ്റിൻ്റെ സ്ഥാനാരോഹണ ചടങ്ങിലും ഇറാൻ്റെ പരമോന്നത നേതാവ് അലി ഖമേനിയുമായി കൂടിക്കാഴ്ച്ചയിലും പങ്കെടുത്ത ശേഷമാണ് ഹനിയ വസതിയിൽ വെച്ചു കൊല്ലപ്പെടുന്നത് .
അദ്ദേഹത്തിൻ്റെ കൊലപാതകം പിരിമുറുക്കം ഒരു സമ്പൂർണ്ണ യുദ്ധമായി മാറുമോ എന്ന ഭയം ലോകമെമ്പാടും വിശേഷിച്ചു മിഡിൽ ഈസ്റ്റിലും വർദ്ധിപ്പിച്ചിരുന്നു . ഖത്തറിലും തുർക്കിയിലുമായി ഒളി ജീവിതം നയിച്ചിരുന്ന ഇസ്മായിൽ ഹനിയയുടെ കൊലപാതകം ഹമാസിന്റെ അടിവേരറുക്കുമെന്നു ഇസ്രായേൽ വൃത്തങ്ങൾ സൂചിപ്പിച്ചു .