സമീപകാല ദുരന്തങ്ങളുടെ പശ്ചാത്തലത്തിൽ ഇൻ്റർനാഷണൽ യൂത്ത് കാനഡ പീറ്റർബറോയിൽ ജല സുരക്ഷാ സെഷൻ സംഘടിപ്പിച്ചു. പീറ്റർ ബറോ പോലീസിന്റെ സഹായത്തോടെ ജല സുരക്ഷാ അവബോധം എന്ന വിഷയത്തിൽ അറിഞ്ഞിരിക്കേണ്ട അറിവുകളും പാലിക്കേണ്ട മര്യാദകളെയും പറ്റി വിശദമായ ഉപദേശ നിർദേശങ്ങൾ പുതിയ കുടിയേറ്റക്കാർക്കും അന്താരാഷ്ട്ര വിദ്യാർത്ഥികൾക്കും നൽകുകയുണ്ടായി .സ്വയം സുരക്ഷിതരും മറ്റുള്ളവരുടെ സുരക്ഷ ഉറപ്പുവരുത്തുന്ന ഉത്തമ പൗരന്മാരും ആയിരിക്കാൻ ഇന്റർനാഷണൽ യൂത്ത് കാനഡ ബോധവൽക്കരണത്തിലൂടെ ആഹ്വാനം ചെയ്തു .