കാനഡ മലയാളികൾക്കു സുപരിചിതനായ ജോ മാത്യു ( തങ്കച്ചൻ ) ഫൊക്കാനയുടെ നാഷണൽ കമ്മറ്റിയിലേയ്ക്കു മത്സരിക്കുന്നു . മികച്ച നേതൃ പാടവവും സംഘാടന ശേഷിയുമുള്ള കർമ്മ കുശലനായ ശ്രീ ജോ മാത്യു തിരഞ്ഞെടുക്കപ്പെടേണ്ടത് കാനഡയിലെ സാധാരണക്കാരായ മലയാളികളുടെ കൂടി ആവശ്യമാണ് . കാനഡയിലെ അറിയപ്പെടുന്ന ബിസിനസുകാരനും എ എം ടയേഴ്സിന്റെ സാരഥിയും ടൊറൊന്റോ മലയാളി സമാജത്തിന്റെ ട്രസ്റ്റ് ബോർഡ് അംഗവും ഹാമിൽട്ടൺ സമാജത്തിന്റെ മുൻ സെക്രട്ടറിയും ബ്രാംപ്ടൺ സ്‌പൈക്കേഴ്‌സ് എന്ന വോളിബോൾ ക്ലബ്ബിന്റെ സ്ഥാപക നേതാവും അതിന്റെ പ്രസിഡന്റുമായും പ്രവർത്തിച്ചു സംഘടനാ പാടവം തെളിയിച്ച ശ്രീ ജോ മാത്യുവിനാകട്ടെ നാഷണൽ കമ്മറ്റി വിജയം .