ഇരുപത്തിരണ്ട് വാരകള്‍ക്ക് ഇരുപുറം പന്തും ബാറ്റും തീതുപ്പുന്ന ക്രിക്കറ്റ് ആവേശത്തിന് ഇനി ദിവസങ്ങള്‍ മാത്രം. ഹാമില്‍ട്ടന്‍ സൂപ്പര്‍ കിംഗ്‌സ് ഒരുക്കുന്ന രണ്ടാമത് ഹാമില്‍ട്ടന്‍ സൂപ്പര്‍ കപ്പ് ടൂര്‍ണമെന്റ് ആഗസ്റ്റ് 3,4 തിയതികളില്‍ എച്ച്എംഎസ് മൈതാനത്ത് നടക്കും.
നിലവിലെ ചാമ്പ്യന്മാരായ ഹുറോണ്‍ ഹോക്സ്, റണ്ണര്‍അപ്പും ആതിഥേയരുമായ ഹാമില്‍ട്ടന്‍ സൂപ്പര്‍ കിംഗ്സ്, മൂന്നാം സ്ഥാനക്കാരായ ഹാമില്‍ട്ടന്‍ ഫാല്‍ക്കന്‍സ് എന്നിവര്‍ ഉള്‍പ്പെടെ 20 ടീമുകളാണ് കിരീടത്തിനായി പോരിനിറങ്ങുന്നത്. വിജയികള്‍ക്ക് 2501 ഡോളറും ട്രോഫിയും റണ്ണര്‍അപ്പിന് 1001 ഡോളറും ട്രോഫിയും സമ്മാനം ലഭിക്കും. 501 ഡോളറും ട്രോഫിയുമാണ് മൂന്നാംസ്ഥാനക്കാര്‍ക്ക്. മികച്ച താരങ്ങള്‍ക്ക് വ്യക്തിഗത പുരസ്കാരങ്ങളുമുണ്ട്. ഒന്റാറിയോയിലെ മുന്‍നിര റിയാല്‍ട്ടര്‍മാരില്‍ ഒരാളായ സജി ആന്റണിയാണ് മുഖ്യ സ്പോണ്‍സര്‍.
കളിക്കളത്തില്‍ പോരാട്ടം കടുക്കുമ്പോള്‍ മൈതാനത്തിന് പുറത്ത് ക്രിക്കറ്റ് കമ്പത്തെ കാര്‍ണിവലാക്കി മാറ്റാനുള്ള തയ്യാറെടുപ്പുകളാണ് സംഘാടകര്‍ ഒരുക്കിയിട്ടുള്ളത്. കുട്ടികള്‍ക്ക് കളിക്കാനുള്ള ബൌണ്‍സി കാസില്‍, ട്രാംപ്ലീന്‍ ഉള്‍പ്പെടെ നിരവധി വിനോദങ്ങളാണ് കാണികളെ കാത്തിരിക്കുന്നത്. തൃപ്തി കാറ്ററിംഗ് ഒരുക്കുന്ന രുചികരമായ നാടന്‍ തട്ടുകടയാണ് മറ്റൊരു ആകര്‍ഷണം.
കഴിഞ്ഞ വര്‍ഷം മാത്രം ആരംഭിച്ച ഹാമില്‍ട്ടന്‍ സൂപ്പര്‍ കപ്പിന് വമ്പിച്ച വരവേല്‍പ്പാണ് ടീമുകളില്‍നിന്നും ക്രിക്കറ്റ് ആരാധകരില്‍നിന്നും ലഭിക്കുന്നത്. ഹാമില്‍ട്ടന്‍ സൂപ്പര്‍ കിംഗ്സിന്‍റെ നേതൃത്വത്തില്‍ ഹാമില്‍ട്ടന്‍ സൂപ്പര്‍ ലീഗും സമാന്തരമായി നടന്നുവരുന്നുണ്ട്. ജൂണില്‍ ആരംഭിച്ച ലീഗ് സെപ്റ്റംബറില്‍ സമാപിക്കും
ഭൂമിശാസ്ത്രപരമായി ഏറെ പ്രത്യേകതകള്‍ ഉള്ള രാജ്യമാണ് കാനഡ. പര്‍വ്വതവും കുന്നുകളും അതിര്‍ത്തിയില്‍ മൂന്ന് മഹാ സമുദ്രങ്ങളും അടങ്ങിയ ലോകത്തിലെ രണ്ടാമത്തെ…
കാനഡയില്‍ വിമാന ടിക്കറ്റുകള്‍ ഇന്‍സ്റ്റാള്‍മെന്റായി എടുക്കാം Visit https://www.uplift.com/find-partners/ https://www.affirm.com/ https:/ www.cheapoair.ca/flights/ www.tripsinsider.com